X

ഉന്നത വിദ്യാഭ്യാസ പരിശീലനം; ദമ്മാം എസ്.ഐ.സി ഹിമ്മത്തും, ക്രിയയും കൈ കോർക്കുന്നു

അശ്‌റഫ് ആളത്ത്

ദമ്മാം: വിദ്യർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പഠിതാക്കളെ മാർഗ്ഗദർശനം ചെയ്യാൻ നവീന പദ്ധതികളുമായി സമസ്ത ഇസ്ലാമിക് സെന്റർ. പ്രവാസി വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വ്യക്തിത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന ദമ്മാം എസ്.ഐ.സിയുടെ ഹിമ്മത്തും പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന ക്രിയയും ഈ പദ്ധ്വതിയിൽ കൈകോർക്കുമെന്ന് എസ്.ഐ.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആധുനിക വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങളെയും സംവിധാനങ്ങളെയും സന്നിവേശിപ്പിച്ചും വിദ്യാർത്ഥികളെ അതിലേക്ക് പ്രചോദിപ്പിച്ചും പ്രവർത്തിക്കുന്ന ദമ്മാം എസ്.ഐ.സി യുടെ കീഴ്ഘടകമാണ് ഹയർ എജ്യൂക്കേഷൻ മൂമെൻറ് ഫോർ മോട്ടിവേഷൻ ആൻറ് ആക്ടിവിക്ടീസ്‌ ബയ് ട്രൻറ് -ഹിമ്മത്ത്.
ഹിമ്മത്തിൻറെ പരിശീലനത്തിൽ ഇത് വരെ രണ്ട് ബാച്ചുകൾ കോഴ്‌സുകൾ പൂർത്തീകരിച്ചതായും ആ വിദ്യാർത്ഥികളിൽ ഉണ്ടായ അത്ഭുതാവഹമായ മാറ്റങ്ങളാണ് ഈ സംരംഭത്തെ നവീകരിക്കാൻ തങ്ങൾക്ക് ഊർജ്ജമായതെന്നും എസ്.ഐ.സി വെക്തമാക്കി.

സ്‌കൂൾ പരീക്ഷകളിൽ മികവ് പുലർത്തുന്ന രീതിയിൽ വിദ്യാഭ്യാസ കരിയർ മേഖലകളിൽ ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും വിദ്യർത്ഥികളുടെ അക്കാദമിക് അടിത്തറ ശക്തമാക്കി സിവിൽ സർവ്വീസ് ഉൾപ്പെടെയുള്ള ഉന്നത മേഖലകളിലേക്ക് അവരെ പ്രാപ്തമാക്കിയെടുക്കുകയും ചെയ്യുന്ന തരത്തിലാണ് ഹിമ്മത്തിൻറെ കരിക്കുലം വിഭാവനം ചെയ്തിട്ടുള്ളത്.

ചരിത്രം,ഭൂമിശാസ്ത്രം,രാഷ്ട്രീയം,സാമ്പത്തികം,ധാർമ്മികത,ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങിയ പഠനത്തോടൊപ്പം സക്സസ് മോട്ടിവേഷൻ, കരിയർ മോട്ടിവേഷൻ, സെൽഫ് എസ്റ്റിം, തർബിയ,കറൻറ് അഫയേർസ്, ജനറൽ നോളഡ്ജ്, മാത്‍സ് മാജിക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,അവതരണകല. രചനാവൈഭവം,ലൈഫ് സ്കിൽ,ഐ ടി അപ്ഡേറ്റ് മുതലായ വിഷയങ്ങൾ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വിചക്ഷണരാല്‍ രൂപകല്പന ചെയ്യപ്പെട്ട സിലബസ് അടിസ്ഥാനമാക്കിയാണ് ഹിമ്മാത്തിന്റെ പരിശീലനം.

ഹൈസ്കൂൾ തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യർത്ഥികൾക്കാണ് പ്രവേശനം.
ഒരു വർഷമാണ് കൊഴ്സിന്റെ പഠനകാലം.പരിഷ്ക്കരിച്ച പദ്ധതിയുടെ ഉത്ഘാടനവും ബ്രോഷർ പ്രകാശനവും സപ്തംബർ 8 ന് ജുമുഅഃ നമസ്കാര ശേഷം എസ്.ഐ.സി ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പുതിയ റജിസ്‌ത്രേഷൻ ഉത്ഘാടനവും വേദിയിൽ നിർവ്വഹിക്കും. ദമ്മാം മീഡിയ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ അബ്ദുൽ റഹ്‌മാൻ പൂനൂർ, പ്രസിഡന്റ് സവാദ് ഫൈസി വർക്കല,ജനറൽ സെക്രട്ടറി മൻസൂർ ഹുദവി,ട്രഷറർ ഉമർ വളപ്പിൽ, എജ്യു വിംങ് ചെയർമാൻ മുജീബ് കൊളത്തൂർ, കൺവീനർ നജ്മുദ്ധീൻ മാസ്റ്റർ, മാഹിൻ വിഴിഞ്ഞം എന്നിവർ പങ്കെടുത്തു.

webdesk13: