കണ്ണൂര്‍: സമൂഹത്തിന്റെ പുരോഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കണ്ണൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തെ പോലും നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ എഴുത്തുകാരന്‍മാരെയും ചരിത്രകാരന്‍മാരെയുമെല്ലാം വിലക്കെടുക്കുമ്പോള്‍ ലക്ഷ്യ ബോധത്തോടെയുള്ള വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യം. മുന്നിലെത്താന്‍ എന്തും ചെയ്യുന്ന അവസ്ഥ മാറ്റി മൂല്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ നമുക്കാവണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
നവ സമൂഹം ചരിത്രത്തെ അവഗണിക്കുകയാണെന്നും ചരിത്രത്തെ ഭാവി തലമുറക്കും പകര്‍ന്ന് നല്‍കാനാവണമെന്നും മുഖ്യപ്രഭാഷണം നടത്തിയ എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഭാഷകളെയും സംസ്‌കാരങ്ങളെയും ഇല്ലാതാക്കി ഫാസിസം ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുമ്പോള്‍ മതേതരത്തിന്റെ സംരക്ഷണത്തിന് അധ്യാപകര്‍ക്ക് ഏറെ പങ്ക് വഹിക്കാനുണ്ടെന്നും സമദാനി പറഞ്ഞു.
സി കെ സി ടി സംസ്ഥാന പ്രസിഡന്റ് ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി പി വമ്പന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ടി പി വി കാസിം, റോഷ്‌നി ഖാലിദ്, തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, നസീര്‍ പുറത്തീല്‍, പ്രൊഫ.പാമ്പള്ളി മഹമൂദ്, പ്രൊഫ. പി എം സലാഹുദ്ദീന്‍, ഇഖ്ബാല്‍ കോയിപ്ര, കെ ഇസ്മാഈല്‍, കെ വി ടി മുസ്തഫ, സി അബ്ദുല്‍ അസീസ്, ബഷീര്‍ ചെറിയാണ്ടി, സി കെ സി ടി സംസ്ഥാന സെക്രട്ടറി ഷഹദ് ബിന്‍ അലി ട്രഷറര്‍ ഡി റെജികുമാര്‍ സംസാരിച്ചു. ഇ അഹമ്മദ് ഹയര്‍ എജുക്കേഷന്‍ എക്‌സലന്‍സി പുരസ്‌കാരം പി മഹമൂദ്, എം പി അഹമ്മദ് ബഷീര്‍, കെ കെ മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല എന്നിവര്‍ക്ക് സമ്മാനിച്ചു.
അറക്കല്‍ കൊട്ടാരത്തില്‍ നടന്ന ‘കാവിവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ ചരിത്രം’ ചരിത്ര സമ്മേളനം ആദിരാജ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ കെ എസ് മാധവന്‍ വിഷയാവതരണം നടത്തി. പി വി സൈനുദ്ദീന്‍ ആമുഖ ഭാഷണം നടത്തി. അജ്മല്‍ മുഈന്‍, ഡോ അബ്ദുല്‍ ജബ്ബാര്‍, പി ടി ബഷീര്‍, ശംസുദ്ദീന്‍ പാലക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ഷെഫി ഇ എ മോഡറേറ്ററായിരുന്നു. പ്രൊഫ.അബ്ദുല്‍ ജലീല്‍ ഒതായി, കെ കെ അഷ്‌റഫ്, ആദിരാജ ബാബു, സി സമീര്‍, എം പി മുഹമ്മദലി, ഡോ അലി നൗഫല്‍ സംസാരിച്ചു. സമാപന ദിവസമായ ഇന്ന് അക്കാദമിക് സെഷനില്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് ഷബ്‌നം ഹാഷ്മി പങ്കെടുക്കും. സമാപന സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ ടി എ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ ബാലചന്ദ്രന്‍ കീഴോത്ത് മുഖ്യപ്രഭാഷണം നടത്തും.