കേരളത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലോ, സര്‍വകലാശാലാ പഠനവകുപ്പുകളിലോ, 2018-19ല്‍, എയ്ഡഡ് ബിരുദ കോഴ്‌സിന്റെ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ സമാനമായ കോഴ്‌സുകളില്‍ ആദ്യവര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രൊഫഷണല്‍, സ്വാശ്രയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ അര്‍ഹരല്ല.
വിഷയങ്ങള്‍
സയന്‍സ്, സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്
യോഗ്യത
പട്ടികവര്‍ഗ വിഭാഗക്കാര്‍ പ്ലസ്ടു പരീക്ഷ ജയിച്ചാല്‍ മതി. പട്ടികജാതി വിഭാഗക്കാര്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് 55 ശതമാനം, ബിസിനസ് സ്റ്റഡീസ് എങ്കില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ഭിന്നശേഷിക്കാര്‍ക്ക് ഏത് സ്ട്രീം ആയാലും 45 ശതമാനം മാര്‍ക്കുമതി. ബി.പി.എല്‍./.ഒ.ബി.സി. വിഭാഗക്കാര്‍ക്ക് സയന്‍സില്‍ 60 ശതമാനവും ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എന്നിവയെങ്കില്‍ 55 ശതമാനവും ബിസിനസ് സ്റ്റഡീസില്‍ 65 ശതമാനവും മാര്‍ക്ക് വാങ്ങണം. മറ്റെല്ലാ വിഭാഗക്കാരും സയന്‍സ്, ബിസിനസ് സ്റ്റഡീസ് എങ്കില്‍ 75 ശതമാനവും ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എങ്കില്‍ 60 ശതമാനവും മാര്‍ക്ക് നേടണം.
സ്‌കോളര്‍ഷിപ്പ് തുക
ബിരുദപഠനത്തിന്റെ മൂന്നു വര്‍ഷങ്ങളില്‍ യഥാക്രമം 12,000 രൂപ, 18,000 രൂപ, 24,000 രൂപ എന്ന നിരക്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. തുടര്‍ന്ന് പി.ജി. പഠനത്തിനുപോയാല്‍ രണ്ടുവര്‍ഷം, യഥാക്രമം 40,000 രൂപ, 60,000 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് തുടര്‍ന്നും ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ഈ തുകകളുടെ 25 ശതമാനം കൂടുതലായി ലഭിക്കും.
അപേക്ഷ
ഡിസംബര്‍ മൂന്നുമുതല്‍ ജനുവരി അഞ്ചുവരെ www.kshec.kerala.gov.in ഓണ്‍ലൈന്‍ പരിശോധന ജനുവരി 15നകം സ്ഥാപനമേധാവി പൂര്‍ത്തിയാക്കണം.