X

കോടതി ഉത്തരവ് പാലിക്കാത്തതിന് ആർഡിഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

കോടതി ഉത്തരവ് പാലിക്കാത്തതിന് ആർഡിഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി.ഫോർട്ട് കൊച്ചി ആർഡിഒക്കാണ് 10,000 രൂപ പിഴ ചുമത്തിയത്. അഡ്വ. ജനറലിന്റെ ഓഫീസിന് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാതിരുന്നതാണ് നടപടിക്ക് കാരണമായത് .ഭൂമി തരംമാറ്റൽ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് ഒരു വർഷത്തിനുശേഷവും ആർഡിഒ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണു കോടതി പിഴ ചുമത്തിയത്.

webdesk15: