X

സെഷന്‍സ് കോടതിയുടെ വസ്ത്ര പരാമര്‍ശം അനാവശ്യം; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സാഹിത്യാകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

സിവിക് ചന്ദ്രന് ജാമ്യം നല്‍കിയത് അപ്രസക്തമായ വസ്തുതകള്‍ പരിഗണിച്ചാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതി നടത്തിയത് അനാവശ്യമായ പരാമര്‍ശമാണ്.

ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം സ്‌റ്റേ ചെയ്തത്. അതേസമയം, സിവികിന്റെ പ്രായം കണക്കിലെടുത്ത് ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

Chandrika Web: