കൊച്ചി: ദളിത് യുവതിക്കു നേരെയുള്ള ലൈംഗിക പീഡന കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്. കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി സിവികിന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്.
കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നുള്‍പ്പെടെ ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ദളിത് യുവതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് സിവിക് പീഡനം നടത്തിയതെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു.