X

കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നയപരമായ തീരുമാനം സ്വീകരിക്കണം. സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കുന്നതും കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുണിക്കടകള്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം.

ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന ഭാഗമായാണ് കടകള്‍ തുറക്കാതിരിക്കുന്നത് എങ്കില്‍, സംസ്ഥാനത്ത് പലയിടങ്ങളിലും ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലവും പാലിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി വ്യവസായികള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ബിവറേജ് ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതിന് എതിരെ നേരത്തേ ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

 

Test User: