മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.
നിലവിലെ എഫ്‌ഫെആര്‍ പ്രകാരവും ഹാജരാക്കിയ തെളിവുകള്‍ പ്രകാരവും ജാമ്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.
ഒരു മണിക്ക് കസ്റ്റഡിയില്‍ കിട്ടിയ ആളെ ഒമ്പത് മണിക്കൂറായിട്ടും രക്തം പരിശോധിച്ചില്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മദ്യപിച്ചു എന്നു പറയാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച്ച പറ്റി. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.