X

ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുളളു എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

ടവര്‍ ലൊക്കേഷന്‍ മാത്രം ഉള്‍പ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണം. വ്യക്തി സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ നടപടി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഇങ്ങനെയുള്ള വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

Test User: