തെരുവ് നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ബോബെ ഹൈക്കോടതിയുടെ പുതിയ പരമാര്‍ശം ചര്‍ച്ചയാകുന്നു. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അവ അക്രമാസ്‌ക്തരാവില്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ഗൗതം പട്ടേലിന്റെ നിരീക്ഷണം. ഭക്ഷണം തേടി അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ അത് കിട്ടാതെ വരുമ്പോള്‍ അക്രമകാരികളാവും.
ഇതിന് പകരം ഇത്തിരി ഭക്ഷണവും പരിചരണവും നല്‍കിയാല്‍ അവര്‍ അക്രമാസക്തരാവില്ലെന്നാണ് ഡിവിന്‍ ബെഞ്ച് ജസ്റ്റിസ് പറഞ്ഞു. സീവുഡ്‌സ് എസ്റ്റേറ്റ്‌സ് ലിമിറ്റഡ് എന്ന റസിഡന്‍ഷ്യല്‍ സൊസൈറ്റിയും അവിടുത്തെ നായ് പ്രേമികളും തമ്മിലുള്ള പോരിന് ഒരു തീര്‍പ്പാക്കുകയായിരുന്നു കോടതി.