X

കല്യാണത്തിന് 20 പേര്‍, ബെവ്‌കോയുടെ മുന്നില്‍ കൂട്ടയിടി; സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കല്യാണത്തിന് 20 മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്‌കോയുടെ മുന്നില്‍ കൂട്ടയിടിയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത് അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

സാമൂഹിക അകലം പാലിക്കാതെ ബെവ്‌കോയുടെ മുന്നില്‍ ക്യൂ നില്‍ക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇങ്ങനെ ക്യൂ നിന്നാല്‍ രോഗവ്യാപനം കൂടില്ലേ എന്നു ചോദിച്ച ഹൈക്കോടതി, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.

തിരക്ക് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പത്തു ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശം നല്‍കി.

16ാം തിയതി കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് ബെവ്‌കോ എംഡിയും എക്‌സൈസ് കമ്മിഷണറും ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം.

web desk 1: