ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്‍പറേഷന്‍ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ഷനം. വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായിരുന്നു കലക്ടര്‍ ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ 12 ദിവസങ്ങളായി ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് കലക്ടര്‍ ഓണ്‍ലൈനില്‍ ഹാജറായതെന്നും കോടതി.
ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. കരാര്‍ രേഖകള്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ ഹാജരാക്കാനും മാലിന്യസംസ്‌കരണത്തിന് ഏഴുവര്‍ഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. വായുനിലവാരത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ നാളെ റിപ്പോര്‍ട്ട് നല്‍കാനും കോടതി.
മലിനീകരണ നിയന്ത്രണബോര്‍ഡിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിര്‍ത്താന്‍ സാധിച്ചു എന്നായിരുന്നു കോടതി ആവശ്യപ്പെട്ടു.