X

ശബരിമല വിധി: സുപ്രീം കോടതി വിധി പാലിക്കാന്‍ ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ യുവതികളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. ഭരണഘടന അനുസരിച്ച് സുപ്രീം കോടതി വിധി പാലിക്കാന്‍ എല്ലാ ഭരണഘടന സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

ഹര്‍ജി അംഗീകരിച്ചാല്‍ സുപ്രീം കോടതിക്ക് വിരുദ്ധമാകും. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫാണ് ഹര്‍ജി നല്‍കിയത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ചരിത്രവിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത്. ആര്‍ത്തവത്തിന്റെ പേരില്‍ പ്രാര്‍ത്ഥിക്കാനുളള അവകാശം നിഷേധിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

chandrika: