മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. ഇ.ഡിയുടെ നടപടിക്കെതിരെ കെ.എം ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി പിണറായി സര്‍ക്കാര്‍ ചുമത്തിയ വിജിലന്‍സ് കേസിനെ തുടര്‍ന്നാണ് ഇ.ഡി നടപടികള്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 12 ന് സ്വത്തു കണ്ടുകെട്ടാനും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തനിക്കെതിരെ ആരോപിക്കുന്ന കേസ് നില നില്‍ക്കുന്നതല്ലെന്ന് കെ.എം ഷാജി വാദിച്ചു. കേസില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാതെയാണ് സ്വത്തു കണ്ടു കെട്ടാനുള്ള ഉത്തരവിറക്കിയതെന്നും ഹരജിയില്‍ ആരോപിച്ചു. ഈ വാദം ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതി സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ സ്‌റ്റേ ചെയ്തത്.