സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. സിപിഎം സമ്മേളനത്തിന് വേണ്ടി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് എതിരെയാണ് ഹൈകോടതിയുടെ വിമര്‍ശനം. കോടതി ഉത്തരവുകള്‍ പാര്‍ട്ടി പരസ്യമായി ലംഘിച്ചെന്നും നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പാവപ്പെട്ടവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നുവെന്നും ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി ആക്ഷേപിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ ഉത്തരവുകള്‍ നടപ്പാക്കാനെന്നും കോടതി ചോദിച്ചു. അനധികൃതമായി റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും പറഞ്ഞു.