X

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതിന്റെ വിശദീകരണം തേടി ഹൈക്കോടതി

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം മന്ദഗതിയിലാകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭിക്കാത്ത് സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

ഒക്ടോബര്‍ 18നകം കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

വയനാടിലെ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്.

 

webdesk17: