എച്ച്‌ഐവി ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ അപേക്ഷാ നടപടിക്രമങ്ങളില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ പ്രോട്ടോകോള്‍ വേണമെന്നും കോടതി പറഞ്ഞു. അപേക്ഷകളുടെ വിവരങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തണമെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
എച്ച്‌ഐവി ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായവുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.