ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസോ വിഐപി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. മലയില്‍ എത്തിയാല്‍ എല്ലാവരും സാധാരണ അയ്യപ്പഭക്തരാണെന്നും അവിടെ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സ്വകാര്യ ഏവിയേഷന്‍ ഓപ്പറേറ്റര്‍ ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. വിഐപി ദര്‍ശനത്തിനോ അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ സര്‍വീസിനോ വേണ്ടിയുള്ള പരിഗണനയോ അതിനുള്ള സാധ്യതകളോ ഉണ്ടാകാരുതെന്നും അനാവശ്യമായ ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിലക്കണമെന്നും കോടതി പറഞ്ഞു.