X

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്.

പിപി വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വീഡിയോഗ്രാഫി നിരോധിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗർമാരുടെ വീഡിയോ ഗ്രാഫിയും അനുവദിക്കരുത്.

കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപത്ത് കൂടി ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും ചടഞ്ഞു. ഭക്തർക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും മറ്റ് ഭക്തരുമായി കലഹമുണ്ടാക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്ന് കോടതി വ്യക്തമാക്കി.

webdesk14: