കൊച്ചി: എഴുത്തുകാരി കമലാസുരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതു സംബന്ധിച്ച തീരുമാനം സെന്‍സര്‍ ബോര്‍ഡിനെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ചിത്രം മതസ്പര്‍ദ്ദയുണ്ടാക്കുമെന്നാരോപിച്ച് ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതലേ വിവാദങ്ങളില്‍ പെട്ടിരുന്നു. നടിയായി വിദ്യാബാലനെത്തുമെന്നും പിന്നീട് വിദ്യയുടെ പിന്‍മാറ്റവുമൊക്കെ ചര്‍ച്ചയായിരുന്നു. മഞ്ജുവാര്യര്‍ നായികയായി അഭിനയിച്ച് ചിത്രം പുറത്തിറങ്ങാനിരിക്കുമ്പോഴാണ് ഇപ്പോള്‍ റിലീസ് തടയണമെന്നും ആവശ്യം ഉയരുന്നത്. ഫെബ്രുവരി 9-നാണ് ആമി റിലീസ് ചെയ്യുന്നത്.