വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപികരിച്ച് ഹൈക്കോടതി

വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപികരിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് അടുത്തിടെ നിരവധി റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് പ്രശ്നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ബോധവല്‍കരണ പരിപാടികള്‍ വിദ്യാലയങ്ങളില്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രതമല്ലെന്നതിന്റെ തെളിവാണ് സമീപകാലങ്ങളില്‍ നടന്ന സംഭവങ്ങളെന്ന് കെല്‍സ ആരോപിച്ചു.

റാഗിങ്ങുകള്‍ തടയാന്‍ സംസ്ഥാന ജില്ലാതല നിരീക്ഷണ സമിതികള്‍ രുപീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പൊതുജനങ്ങളില്‍ എത്തിക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ ആരംഭിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുമ്പാകെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ വിഷയം പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

webdesk18:
whatsapp
line