കൊച്ചി: അഭയകേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. വിചാരണ നടപടികള്‍ നാളെ തുടങ്ങാനിരിക്കെയാണ് വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചത്.
നേരത്തെ രണ്ട് പ്രതികളും നല്‍കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ക്കെതിരായ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.