X

കെ റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി

കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ക്കെതിരെ വിലക്കുമായി കേരള ഹൈക്കോടതി.  ഇടക്കാല ഉത്തരവാണിറക്കിയത്. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകള്‍ നിയമ വിരുദ്ധമാണെന്നും കല്ലുകള്‍ എടുത്ത് മാറ്റാന്‍ എന്ത് നടപടി സ്വീകരിക്കുെമെന്നും കോടതി ചോദിച്ചു. കേരള റെയില്‍ ഡെവലപ്പ്‌മെന്റ കോര്‍പ്പറഷേന്‍ സംഭവത്തിന് വ്യക്തതത വരുത്തണമെന്നും  കോടതി പറഞ്ഞു. നിലവിലുള്ള വിവാദങ്ങള്‍ക്ക് കാരണം വലിയ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചുകൊണ്ട് ജനങ്ങളെ ഭയപ്പെടുത്തിയതാണെന്ന് ഹൈക്കോടതി പറഞ്ഞു. കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വരുന്ന ജനുവരി 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സര്‍വേ നിയമ അടിസ്ഥാനത്തിലല്ലാതെ കല്ലുകള്‍ ഇടരുതെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന കെറെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഇത്രയും വലിയ പദ്ധതിയായ കെറെയില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് വീടുകളിലേക്കുള്ള പ്രവേശനം തടഞ്ഞാണെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത  പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആവര്‍ത്തിച്ചു. കെ റെയില്‍ പദ്ധതിയുടെ സര്‍വേയുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം കല്ലുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്.

 

Test User: