Categories: CultureMoreViews

18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: 18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ണായക ഉത്തരവ്

പെണ്‍കുട്ടിക്ക് നിയമ പരിരക്ഷയുള്ളതിനാല്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയനാവാന്‍ കഴിയില്ല. ഉഭയസമ്മത പ്രകാരം നിരവധിപേര്‍ ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ഒരുമിച്ച് ജീവിക്കുന്നതില്‍ നിന്ന് തടയുകയെന്ന് കോടതി ചോദിച്ചു. വിവാഹ പ്രായമെത്തുമ്പോള്‍ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line