കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി. സോഷ്യല്‍ മീഡിയയിലൂടെ ജേക്കബ് തോമസ് പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി പറഞ്ഞു. പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ്‌സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
നേരത്തെ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ജേക്കബ് തോമസിനെതിരെ വിമര്‍ശനം നടത്തിയിരുന്നു. പാറ്റൂര്‍ കേസില്‍ ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ നേരത്തെ ഹൈക്കോടതി രേഖാമൂലം ജേക്കബ്ബ് തോമസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജേക്കബ് തോമസ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹൈക്കോടതി പിന്നീട് വിധി പറയും.