കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ല. സ്വകാര്യ ബാങ്കുകള്‍ ജപ്തി നടത്തുന്നത് പോലെ ചെയ്യാനുള്ളതല്ല ഇത്തരം കാര്യങ്ങളെന്നും കോടതി പറഞ്ഞു.
അതേസമയം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.