കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലക്കലില്‍ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഘര്‍ഷങ്ങള്‍ക്കിടെ വാഹനങ്ങള്‍ തകര്‍ക്കുകയും അക്രമം നടത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിലും കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചു. മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണെന്ന് ചോദിച്ച കോടതി മാധ്യമങ്ങള്‍ സന്നിധാനത്തെത്തിയാല്‍ അതിന്റെ ഗുണം സര്‍ക്കാറിനും ഉണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
ക്രമസമാധാനപാലനത്തിന്റെ പേരില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മാധ്യമങ്ങളേയും ഭക്തരേയും ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചു.