X

ബാലഭാസ്‌കറിന്റെ മരണം; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് െ്രെകംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ െ്രെകംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന രീതിയിലായിരിക്കണം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസ് സംബന്ധിച്ച ദുരൂഹതകള്‍ ഒരാഴ്ച്ചക്കകം തീരുമെന്ന് െ്രെകംബ്രാഞ്ച് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്റെ മൊഴിയുമുണ്ട്. അതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക. ഇതിനു വേണ്ടി വാഹനത്തിന്റെ സീറ്റ് ബെല്‍റ്റുകള്‍ ഫോറന്‍സിക് പരിശോധക്ക് വിധേയമാക്കും. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്.

chandrika: