X
    Categories: CultureNewsViews

മന്ത്രി ജലീലിന്റെ ബന്ധു നിയമനം: വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ വിജിലന്‍സ് ഡയറകടര്‍ പ്രത്യേകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. നിയമങ്ങളും ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ സഹോദര പുത്രന്‍ കെ ടി അദീബിനെ ന്യൂന പക്ഷ ക്ഷേമ കേര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചെന്നു. വിജിലന്‍സിനു പരാതി നല്‍കിയെങ്കിലും തുടരന്വേഷണം ആവശ്യമിെല്ലന്ന് തീരുമാനിച്ച് പരാതി തീര്‍പ്പാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചെന്നും, പരാതിയില്‍ തുടര്‍ നടപടി ആവശ്യമില്ല എന്ന നിഗമനത്തില്‍ പരാതി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്തെന്നും വിജിലന്‍സ് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിക്കുകയും ഈ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു. ഹര്‍ജി ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: