X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികള്‍ക്ക് ഉന്നത ബന്ധങ്ങള്‍; പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ അതിഥിയായി മന്ത്രി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ സി.പി.എം നേതാക്കളായ പ്രതികളുടെ ഉന്നത ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പങ്കെടുത്തത്. പാര്‍ട്ടി നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നതെന്ന് ഇതോടെ വ്യക്തമായി. കേസിലെ പ്രതി മഹേഷിന്റെ മകളുടെ വിവാഹത്തിനാണ് മന്ത്രി പങ്കെടുത്തത്. കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് മഹേഷ്.

മുഖ്യപ്രതിയായ കിരണും ഒളിവിലാണ്. ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ ഒളിവിലായത് കൊണ്ടാണ് പിടികൂടാന്‍ സാധിക്കാത്തതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇതേ പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പോലും മന്ത്രി പങ്കെടുക്കണമെങ്കില്‍ പ്രതികളെ ഒളിപ്പിക്കാനുള്ള സര്‍ക്കാര്‍ താല്‍പര്യം വ്യക്തമാണ്. ബാങ്ക് തട്ടിപ്പുകാരെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടില്‍ പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിയുണ്ട്.

 

 

 

Test User: