ഒളിക്യാമറ വിവാദത്തിന് പിന്നാലെ ബിസിസിഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ രാജിവെച്ചു. ഒരു സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇദ്ദേഹം കുടുങ്ങിയത്. ഇന്ത്യന്‍ പുരഷ താരങ്ങള്‍ അടക്കം മത്സരത്തിന് ഇറങ്ങാന്‍ ഉത്തേജക മരുന്ന് കുത്തിവെക്കുന്നുണ്ട് എന്നതുള്‍പ്പടെയുള്ള വെളിപ്പെടുത്തലാണ് ചേതന്‍ ശര്‍മ നടത്തിയത്.
ഇദ്ദേഹത്തിന്റെ പരമാര്‍ശം ക്രിക്കറ്റ് ലോകത്തെയും ബിസിസിഐയെ ഉള്‍പ്പടെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇയാളുടെ പരാമര്‍ശത്തില്‍ വിരാട് കോഹിലിയെ കുറിച്ചും മലയാളി താരം സഞ്ജു സാംസണെ കുറിച്ചും വീഡിയോയില്‍ ചേതന്‍ ശര്‍മ പറഞ്ഞിരുന്നു.