അരിക്കൊമ്പനെ പിടികൂടുന്നതില്‍ ഹൈക്കോടതി നിലപാട് ചിന്നക്കനാലിലെ കർഷക സമൂഹത്തിന് ആശ്വാസമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.സ്റ്റേ നീക്കിയതിൽ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു..ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലക്ക് തലവേദനയായ അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധ സമിതി ഹൈക്കോടതിയോട് ശുപാർശ ചെയ്തത്. ഇവിടുത്തെ മുതുവരച്ചാൽ വനമേഖലയാണ് അരിക്കൊമ്പനായി സമിതി നിർദേശിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെളളവും ഇവിടെയുണ്ട്. മാത്രവുമല്ല ജനവാസ മേഖലയോട് ചേർന്നുമല്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളജ് ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് അയക്കണമെന്നാണ് നിർദേശം.