എമ്പുരാന് പിന്തുണയുമായി ഹൈബി ഈഡൻ എം.പി

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ചിത്രം വ്യാപക വിമർശനങ്ങളാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുൾപ്പെടെ നിരവധി പേർ പിന്തുണയുമായി രം​ഗത്തതെത്തുകയും ചെയ്തിരുന്നു. ഹൈബി ഈഡൻ എംപിയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തി.

‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. തിരക്കഥാകൃത്ത് മുരളി ​ഗോപിയെയും സുപ്രിയയയെയും പൃഥ്വിരാജിനെയും പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ നായകൻ മോഹൻലാലിനെ എംപി പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടില്ല.

അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേ ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്.

റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതല്‍ തിയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്.

webdesk13:
whatsapp
line