X

ഇസ്രാഈല്‍ നഗരമായ ഹൈഫയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു

ഇസ്രാഈല്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് രാജ്യത്തിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണം. ഇസ്രാഈല്‍ തുറമുഖ നഗരമായ ഹൈഫയിലാണ് ഹിസ്ബുളള ആക്രമണം നടത്തിയത്. ആക്രണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇസ്രാഈലിലും റോക്കറ്റാക്രമണം നടന്നു. ആക്രമണം നടത്തിയതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ വാര്‍ഷിക ദിനമായതിനാല്‍ ഇസ്രാഈല്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. 2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രാഈല്‍ ഹമാസ് ആക്രമണം പിന്നീട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച, ഇന്നും തീരാത്ത സംഘര്‍ഷങ്ങളിലേക്കും ലെബനന്‍ ഇറാന്‍ ആക്രമണങ്ങളിലേക്കുമാണ് നയിച്ചത്.

ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനുള്ള തിരിച്ചടി കൂടിയായാണ് ഹിസ്ബുല്ലയുടെ സുപ്രധാന ദിവസത്തെ ഈ ആക്രമണം. അഞ്ച് ഹിസ്ബുല്ല റോക്കറ്റുകളാണ് ഹൈഫയില്‍ പതിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇസ്രാഈലിന്റെ വ്യവസായിക നഗരമായ ഹൈഫയില്‍ ഇത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. ടിബെരിയാസിലും ഹിസബുള്ള ആക്രമണം നടത്തി.

ഇതിനിടെ ഇസ്രാഈലിന്റെ ലെബനന്‍, ഗസ ആക്രമണം തുടരുകയാണ്. പലസ്തീനിലെ അല്‍ അഖ്‌സയിലെ ആശുപത്രിയില്‍ ഇസ്രാഈല്‍ നടത്തിയ ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ 11 പേര്‍ക്കാണ് പരിക്കേറ്റത്. അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയതായി ഇസ്രാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രികളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധകുറ്റമാണെന്നും ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചു.

webdesk13: