X

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രാഈലാണെന്ന് ഹിസ്ബുല്ല

ലബനാനിലെ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രാഈലാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ലബനാനിലെ ഹിസ്ബുല്ല അംഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തായ്‌വാന്‍ നിര്‍മിത പേജറുകളുടെ ബാച്ചില്‍ ഇസ്രാഈല്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെന്നാണ് വിവരം. ഇന്നലെ ലബനാനിലും സിറിയയിലും ഒരേ സമയം പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സന്ദേശങ്ങല്‍ അയക്കാന്‍ പേജറുകളാണ് ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിക്കുന്നത്. തായ്‌വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് അടുത്തിടെ ഇറക്കുമതി ചെയ്തവയിലാണ് സ്‌ഫോടനം നടന്നത്. ലബനാനില്‍ എത്തുന്നതിന് മുമ്പ് അവയില്‍ കൃത്രിമം നടന്നിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരോ പേജറിലും ബാറ്ററിയുടെ അടുത്തായി ഒന്ന് മുതല്‍ രണ്ട് ഔണ്‌സ് സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതായി വിവരം. പേജര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയര്‍ലെസ് ഉപയോഗം ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രാഈല്‍ തന്നെയാണെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. പലസ്തീനുള്ള പിന്തുണ തുടരും. ഇസ്രാഈല്‍ നടപടിക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കുമെന്നും ഹിസ്ബുല്ല പറഞ്ഞു.

webdesk13: