X
    Categories: Newsworld

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്രാഈലിനെ ലക്ഷ്യമാക്കി ലെബനനില്‍നിന്ന് 100 റോക്കറ്റുകള്‍

ഹിസ്ബുല്ലയെ ലക്ഷ്യംവെച്ച് ലെബനനില്‍ കര, വ്യോമ ആക്രമണം ഇസ്രാഈല്‍ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രാഈലിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ച് ലെബനനില്‍നിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

ഇന്ന് പുലര്‍ച്ചെ ആദ്യം 70 റോക്കറ്റുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം 30 റോക്കറ്റുകള്‍ കൂടെ ഇസ്രാഈലിലേക്ക് കടന്നു. ഇസ്രയേലിലെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ വാര്‍ റൂം സ്ഥിരീകരിച്ചു.

അതേസമയം, വടക്കന്‍ ഗസയില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഞായറാഴ്ച മാത്രം 73 പേര്‍ മരിച്ചു. ബൈത് ലാഹിയ പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയില്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 108 ആയി.

നേരത്തെ, യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ലെബനില്‍നിന്ന് വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രാഈല്‍ സൈന്യം പ്രതിരോധിച്ചിരുന്നു.

webdesk13: