X

യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ നെതന്യാഹുവിന്റെ വസതിയില്‍ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം

തെല്‍അവീവ്: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മരണത്തിനു പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ നീക്കം ഉണ്ടായത്. ലെബനാനില്‍നിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. അതേസമയം, ആക്രമണ സമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന വിശദീകരണവും ഇസ്രാഈലിന്റെ ഭാഗത്തുനിന്നു വരുന്നുണ്ട്.

ലെബനാനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു കെട്ടിടത്തില്‍ പതിച്ചതായി സൈന്യം പറയുന്നു. ബാക്കി രണ്ടെണ്ണം തകര്‍ത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ സീസറിയയില്‍ വന്‍ സ്ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

webdesk14: