ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റുല്ല ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടത്.
ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേല്‍ അറിയിച്ചു. മരണവിവരം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടതായി ഇസ്രാഈലി സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു.
ഇറാന്‍ പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയും സായുധ വിഭാഗവുമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസന്‍ നസ്‌റുല്ല. കഴിഞ്ഞ 32 വര്‍ഷമായി അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. 1992 ഫെബ്രുവരിയിലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്.