ലബനാനില്‍ 5 ഇസ്രാഈല്‍ സൈനികരെ കൊലപ്പെടുത്തി ഹിസ്ബുല്ല. ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിന് പിന്നാലെയാണ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.
സൈനികരുടെ മരണം ഇസ്രാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മേജര്‍ ഒഫെക് ബച്ചാര്‍, ക്യാപ്റ്റന്‍ എലാദ് സിമാന്‍, സ്‌ക്വാഡ് ലീഡര്‍ എല്‍യാഷിഫ് ഐറ്റന്‍ വിഡെര്‍, സ്റ്റാഫ് സെര്‍ജന്റ് യാകോവ് ഹിലേല്‍, യെഹുദാഹ് ദ്രോറര്‍ യഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്‍ അറിയിച്ചു.
ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രാഈല്‍ അറിയിച്ചു. മറ്റൊരു ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ലബനാനില്‍ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
ഇസ്രാഈലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്‍ തയാറാണെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. റോക്കറ്റാക്രമണം കൂടുതല്‍ ശക്തമായി തുടരുമെന്നും ഹിസ്ബുല്ല കൂട്ടിച്ചേര്‍ത്തു.