വടക്കന്‍ ഇസ്രാഈലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 4 സൈനികര്‍ കൊല്ലപ്പെട്ടു. 61പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) അറിയിച്ചു. ടെല്‍ അവീവിന് വടക്കുള്ള ബിന്‍യാമിന പട്ടണത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.
ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ 61 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രാഈല്‍ അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ ആംബുലന്‍സിലും ഹെലിക്കോപ്റ്ററിലുമായി പ്രദേശത്തെ എട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രാഈലിനു നേരെയുണ്ടാകുന്ന ശക്തമായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. ബിന്‍യാമിനയിലെ ഇസ്രാഈലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഞായറാഴ്ച ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രാഈലി സൈനികര്‍ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രാഈല്‍ പുറത്തുവിട്ടത്.
വ്യാഴാഴ്ച ഇസ്രാഈല്‍ ലെബനോനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. ഈ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു ഞായറാഴ്ചത്തെ ഹിസ്ബുല്ലയുടെ ആക്രമണം,