X

ദീദിയല്ലേ, കൊൽക്കത്ത സേ ബാത് കർത്താ ഹൂം ! ഫോൺനമ്പറിലെ സാമ്യം : കുരുക്കിലായി പാലക്കാട് സ്വദേശി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള ഫോൺ നമ്പർ കാരണം കുരുക്കിലായി പാലക്കാട് സ്വദേശി കാർത്തികേയൻ . നിരവധി ബംഗാളികളാണ് ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്നത്. 91370 91370 എന്ന മമത ബാനർജിയുടെ ഫോൺ നമ്പറാണ് കാർത്തികേയൻ്റെ ഫോൺ നമ്പറിൽ നിന്ന് ഒരക്കം വ്യത്യാസപ്പെട്ടിരിക്കുന്നത്.

പലരും വാട്സാപ്പിലും ഫോട്ടോയും നിവേദനവും അയച്ചുതരുന്നതായി മാധ്യമ പ്രവർത്തകൻ കൂടിയായ കാർത്തികേയൻ പറയുന്നു. രണ്ടു വർഷത്തിലധികമായി ഈ വിളി തുടങ്ങിയിട്ട് . ഭാഷ അറിയില്ലെങ്കിലും ഇതൊരു ശല്യത്തോടൊപ്പം ശീലമായതായി കാർത്തികേയൻ പറയുന്നു.

webdesk13: