സൗദി അറേബ്യയുടെ ദേശീയ ഫുട്ബാള്‍ ടീം പരിശീലകനായി ഫ്രഞ്ച് പരിശീലകന്‍ ഹെര്‍വെ റെനാര്‍ഡ് തിരിച്ചെത്തി. 2022 ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്റെ കോച്ച് ഇദ്ദേഹം ആയിരുന്നു.
ഇറ്റാലിയന്‍ പരിശീലകനായ റോബെര്‍ട്ടോ മാന്‍സിനിക്ക് പകരക്കാരനായാണ് ഹെര്‍വെ റെനാര്‍ഡ് തിരിച്ചെത്തുന്നത്. 2025 വരെയുള്ള കരാറാണ് നിലവില്‍ സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് 2027 ഏഷ്യാകപ്പ് വരെ നീട്ടാനുള്ള സാധ്യതയും കരാറിലുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സൗദിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. ശേഷം ഫ്രഞ്ച് വനിതാ ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു.
റെനാര്‍ഡിന്റെ തിരിച്ചുവരവ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശം ഉഉണ്ടാക്കിയിട്ടുണ്ട്. സാംബിയയെയും ഐവറി കോസ്റ്റിനെയും അഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടം നേട്ടത്തിലെത്തിച്ച പരിശീലകനാണ് അദ്ദേഹം.