ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം സൂപ്പര്‍കപ്പില്‍ നേടി ബെംഗളൂരു എഫ്.സി. ഐ-ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍കപ്പ് കിരീടം ആല്‍ബര്‍ട്ട് റോക്കയുടെ ചുണക്കുട്ടിക്ള്‍ സ്വന്തമാക്കിയത്. ഇരട്ടഗോളുകള്‍ നേടിയ ബെംഗളുരു നായകന്‍ സുനില്‍ ഛേത്രിയാണ് ഫൈനലിലെ മിന്നും താരം. മിക്കുവും രാഹുല്‍ ഭേക്കേയും ബെംഗളുരുവിന് വേണ്ടി മത്സരത്തില്‍ ഓരോ ഗോള്‍ നേടി. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ലൈബീരിയന്‍ താരം അന്‍സുമാനാ ക്രോമയാണ്. സൂപ്പര്‍കപ്പ് വിജയത്തോടെ ബെംഗളൂരു എഫ്.സി തുടര്‍ച്ചയായ അഞ്ചാം സീസണിനിലും ഒരു മേജര്‍ ട്രോഫി സ്വന്തമാക്കി. 2012ല്‍ രൂപികൃതമായ ടീം കഴിഞ്ഞ നാലു സീസണിലും കിരീടം സ്വന്തമാക്കിയിരുന്നു.
കളിയുടെ 28ാം മിനുട്ടില്‍ ക്രോമയിലൂടെ ഈസ്റ്റ് ബംഗാള്‍ ആദ്യം മുന്നിലെത്തിയത്. കോര്‍ണറിനൊടുവിലാണ് ക്രോമ ഗോള്‍ നേടിയത്.എന്നാല്‍ 39-ാം മിനുട്ടില്‍ ബുള്ളറ്റ് ഹെഡറിലൂടെ രാഹുല്‍ ഭേക്കെ ബെംഗളുരുവിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യന്‍ താരം സമദ് അലി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് കളിയുടെ ഗതിമാറുന്നതില്‍ നിര്‍ണയാകമായി. 69-ാം മിനുട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സുനില്‍ ഛേത്രി ടീമിനെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് ഈസ്റ്റ് ബംഗാളിന്റെ ഗുര്‍വീന്ദര്‍ സിങ് പന്ത് കയ്യില്‍ തൊട്ടതിനാണ് റഫറി പെനാല്‍ട്ടി നല്‍കിയത്.രണ്ടു മിനുട്ടിനകം മികച്ചൊരു ഗോളിലൂടെ വെനസ്വേലന്‍ താരം മിക്കു ബെംഗളുരുവിന്റെ ലീഡുയര്‍ത്തി. രണ്ടു ഗോള്‍ ലീഡ് വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ നിരാശയിലായി. കളിയുടെ 90-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഛേത്രി ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി ഒപ്പം ബെംഗളൂരുവിന് കിരീടവും