X

ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്

ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നതെന്നും . ഇതൊരു രാഷ്ട്രീയ കച്ചവടമാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളിൽ സിപിഎം നെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്‍റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി.

ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ് :-

കെ.വി തോമസ് അഴകിയ ദല്ലാൾ: ചെറിയാൻ ഫിലിപ്പ്
ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണ്.
നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബി ജെ.പി ലക്ഷ്യം. മറ്റിടങ്ങളിൽ സി.പി.എം നെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളത്.

webdesk15: