X
    Categories: News

പാരമ്പര്യ സംരക്ഷണം സൗദി നയം പ്രശംസനീയം; അല്‍ മുന സ്‌കൂള്‍ സൗദി സ്ഥാപക ദിനം ആചരിച്ചു

സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കലിന്റെ ഭാഗമായി ആദ്യമായി ആഘോഷിക്കുന്ന സൗദി സ്ഥാപക ദിനത്തില്‍ ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹയര്‍ ബോഡി മെമ്പര്‍മാര്‍ ഒത്തു ചേര്‍ന്ന് ‘സൗദിയുടെ ചരിത്രം പറയാനും അറിയാനും’ എന്ന പേരില്‍ പ്രത്യേക വേദിയൊരുക്കി. ചരിത്രത്തെ മറക്കാനും രാജ്യം കെട്ടിപ്പടുത്ത പൂര്‍വികരെ തള്ളിപ്പറയാനും വെമ്പല്‍ കൊള്ളുന്ന കാലഘട്ടത്തില്‍ രാജ്യം മറ്റുരാജ്യങ്ങള്‍ക്കു മാതൃക കാട്ടുകയാണെന്ന് പരിപാടി ഉൽഘാടനം  ചെയ്ത് സംസാരിച്ച സി ഇ ഓ ഡോ ടി പി മുഹമ്മദ് അഭിപ്രായപ്പെട്ടു.

രാജ്യ പുരോഗതിയോടൊപ്പം പുതു തലമുറക്ക് രാജ്യത്തിന്റെ ചരിത്രം പഠിപ്പിക്കാന്‍ ഈയൊരു സ്ഥാപക ദിന ആഘോഷം കൊണ്ട് സാധിക്കും എന്ന് അധ്യക്ഷം വഹിച്ച് സംസാരിച്ച പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അബ്ദുള്‍റഹിമാന്‍ പിവി, കാദര്‍ മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, എം ടി പി മുനീര്‍, പ്രദീപ് കുമാര്‍, ഫവാസ് ഹുദവി, സിറാജ്, നിഷാദ്, നൗഫല്‍, മുഹമ്മദ് അലി, ശിഹാബ് മാസ്റ്റര്‍, ശമീല്‍, നജ്മുദീന്‍, സലിം വാഫി സംബന്ധിച്ചു.

Test User: