മുംബൈ: പ്രീമിയര്‍ ലീഗ് ഫുട്‌സാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒഴിഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിയുന്നതിന്റെ നിയമ നടപടികള്‍ താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയുടെ സഹ ഉടമയായ കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ ബ്രാന്‍ഡ് അംബാസഡറായിരുന്നു.
അതേ സമയം, ഫുട്‌സാല്‍ ലീഗിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനിന്റെയോ, ഫിഫയുടെയോ അംഗീകാരമില്ല. ഫിഫയുടേയോ ഫുട്‌ബോള്‍ ഫെഡറേഷന്റെയോ അനുമതിയില്ലാത്ത ഫുട്‌സാല്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഐഎസ്എല്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ഒരാള്‍ വഹിക്കാന്‍ പാടില്ലെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന.