ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന നവംബര്‍ 22 വരെ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് പത്രത്തില്‍ ഉടമസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.