മതം മാറിയ ശേഷം വിവാഹം ചെയ്ത ഹോമിയോ വിദ്യാര്‍ത്ഥിനിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. കോട്ടയം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിനോടും നിര്‍ദ്ദേശം നല്‍കി.
ഹോമിയോപഠനം പൂര്‍ത്തിയാക്കി ഹൊസ്സര്‍ജന്‍സി ചെയ്യുന്ന ഏകനകളെ കാണാതായെന്നു കാണിച്ചാണ് പിതാവ് അശോകന്‍ കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ചത്. സ്വമേധയാ ആണ് താന്‍ വീട്ടുകാരെ വിട്ടുപോയതെന്നു കാണിച്ച് അന്ന് യുവതി കേടതിയില്‍ ഹാജരായിരുന്നു.
വീടുവിട്ട യുവതി പിന്നീട് മഞ്ചേരിയില്‍ മതപഠനത്തിന് ചേര്‍ന്നിരുന്നെന്നും പറയപ്പെടുന്നു. ഇതിന് കോടതിയും അനുമതി നല്‍കിയത്രെ. എന്നാല്‍ കേസ് 2016 ഡിസംബറില്‍ പരിഗണിച്ചപ്പോള്‍ യുവതി വിവാഹിതയാണെന്ന് കോടതിയെ അറിയിച്ചു. ഇതിനുമേല്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിച്ചപ്പോഴാണ് കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ വിവാഹത്തിന് സാധുതയില്ലെന്ന് കോടതി അറിയിച്ചത്.