റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി നല്‍കി നിയമസഭാംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുസംബന്ധിച്ച ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്കു കൈമാറി.
സോറന്റെ നിയമസഭയിലെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സോറന്‍ ഉടന്‍ രാജിവെക്കേണ്ടി വരുമെന്നാണ് വിവരം. അനധികൃത ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.