X

ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. റാഞ്ചി രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹേമന്ത് സോറന്‍, ഗവര്‍ണര്‍ സി പി രാധാകൃഷ്ണനില്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലി അധികാര മേറ്റു.മൂന്നാം തവണയാണ് ഹേമന്ത് സോ റന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്.

ഭൂമി കുംഭകോണം നടത്തിയെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതോടെയാണ് ഹേമന്ത് സോറന്‍ സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് ജനുവരി 31ന് അറസ്റ്റിലായി. ഫെബ്രുവരി 2ന് ചംപയ് സോറന്‍ താല്‍ക്കാലിക മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഒടുവില്‍ അഞ്ചു മാസത്തിന് ശേഷം ഹേമന്ത് സോറന്‍ ജയിലില്‍നിന്ന് തിരിച്ചെത്തി.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.  വൈകിട്ട് 5 മണിക്ക് റാഞ്ചി രാജ്ഭവനില്‍ നടന്ന ലളിതമായി ചടങ്ങില്‍ ഹേമന്ത് സോറന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യവാചകം ഏറ്റുചൊല്ലി. ഹേമന്ത് സോറന്‍ മാത്രമാണ് ഇന്ന് ചുമതല ഏറ്റത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ച ചംപെ സോറന്‍, ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി അധ്യക്ഷന്‍ ആകും.

webdesk14: